അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു
text_fieldsസിനിമ താരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന ചിത്രത്തിലൂടൊണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴിലും സജീവമാണ് അപർണ്ണ. വിജയ് ചിത്രം ബീസ്റ്റിലൂടെയാണ് തമിഴ് സിനിമ പ്രവേശനം. അപർണ്ണ നായികയായി എത്തിയ 2023 ൽ റിലീസ് ചെയ്ത ‘ഡാഡ’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ. ശ്രീബാലയാണ് പുതിയ പ്രൊജക്ട്. അർജുൻ അശോകനാണ് നായകൻ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടൊണ് ദീപക്കിന്റെ തുടക്കം. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് , മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് നടന്റെ മറ്റു ചിത്രങ്ങൾ. ദീപക്കിന്റെ കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.