Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാനൊരാളെ കൊന്നു സാറേ...' ഞെട്ടിക്കുന്ന പ്രകടനവുമായി അപർണ ബാലമുരളി, ഇനി ഉത്തരം ട്രെയിലർ പുറത്ത്

text_fields
bookmark_border
'ഇനി ഉത്തരം' സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും
Aparna Balamuralis Ini UtharamTrailer Went Viral
cancel

പർണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ക്രൈം ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബറിലാണ് തിയറ്ററുകളിൽ എത്തുന്നത്. ജാനകി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

അപർണ ബാലമുരളിക്കൊപ്പം കലാഭവൻ ഷാജോണും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് മറ്റ് താരങ്ങൾ.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ, പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aparna Balamurali's Ini Utharam Movie Trailer Went Viral
Next Story