Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' പ്രദർശനത്തിനൊരുങ്ങുന്നു; റിലീസിങ് തീയതി പുറത്ത്

text_fields
bookmark_border
സിനിമയുടെ ടെക്നിക്കൽ സൈഡ് വളരെ മികച്ചതാണെന്നും സസ്പെൻസ് നിലനിർത്താൻ സിനിമയിൽ ഉടനീളം കഴിഞ്ഞിട്ടുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു
Aparna balamuralis Eni Uthram Movie  Releasin Date Out
cancel

പർണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിക്കൊപ്പം കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ടെക്നിക്കൽ സൈഡ് വളരെ മികച്ചതാണെന്നും സസ്പെൻസ് നിലനിർത്താൻ സിനിമയിൽ ഉടനീളം കഴിഞ്ഞിട്ടുണ്ടെന്നും അപർണ ബാലമുരളി മാധ്യമങ്ങളോട് പറഞ്ഞു. 'സാധാരണ ഒരു ത്രില്ലർ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമയാണിത്. സിനിമയുടെ കഥയാണ് തന്നെ ഇൻസ്പയർ ചെയ്തു. അവാർഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെൻഷൻ ഉണ്ട്. കരിയറിൽ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര്‌ നൽകിയ അനുഭവങ്ങൾ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും' അപർണ വ്യക്തമാക്കി.

സിനിമ പൊലീസ് സ്റ്റോറി മാത്രമല്ലന്ന് സംവിധായകൻ സുധീഷ് രാമചന്ദ്രനും പറഞ്ഞു. ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് ഇമോഷൻ സിനിമ പറയുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aparna balamurali's Eni Uthram Movie Releasin Date Out
Next Story