Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്': നിഗൂഢത നിറഞ്ഞ ടീസർ പുറത്ത്

text_fields
bookmark_border
എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ
Aparana balamurali new Malayalam Movie Eni Utharam  Movie Teaser Out
cancel

പർണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ ടീസർ പുറത്ത്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പോലീസുകാരിലൂടെ പറഞ്ഞുപോകുന്നൊരു കുറ്റകൃത്യത്തിന്റെ കഥയാണിതെന്ന് ടീസർ നൽകുന്ന സൂചന.

അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്തു നാഥ് എന്നിവരെ കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ.പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aparna Balamurali new Malayalam Movie Eni Utharam Movie Teser Out
Next Story