Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപർണ ബാലമുരളിയുടെ ഇനി ഉത്തരം; പുതിയ പോസ്റ്റർ പുറത്ത്

text_fields
bookmark_border
സുധീഷ് രാമചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്
Aparna balamurali Movie Eni Utharam Poster went Viral
cancel

അപർണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാന ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പൊലീസുകാർക്കൊപ്പം ആശങ്കയിൽ നിൽക്കുന്ന അപർണ ബാലമുരളിയാണ് പോസ്റ്ററിൽ കാണുന്നത്. കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ എന്നിവരും പോസ്റ്ററിലുണ്ട്.

അപർണ ബാലമുരളി കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ എന്നിവരെ കൂടാതെ സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങള അവതരിപ്പിക്കുന്നുണ്ട്.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണിയാണ് തിരക്കഥയും സംഭാഷണവും. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aparna balamurali Movie Eni Utharam Poster went Viral
Next Story