Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആളെ കൂട്ടി ചൈന...

ആളെ കൂട്ടി ചൈന അതിർത്തിയിലേക്ക്​ പോകൂ, അവരറിയ​െട്ട നിങ്ങളുടെ കരുത്ത്; കങ്കണയോട്​ അനുരാഗ്​ കശ്യപ്​

text_fields
bookmark_border
ആളെ കൂട്ടി ചൈന അതിർത്തിയിലേക്ക്​ പോകൂ, അവരറിയ​െട്ട നിങ്ങളുടെ കരുത്ത്; കങ്കണയോട്​ അനുരാഗ്​ കശ്യപ്​
cancel

ടി കങ്കണ റണാവത്തി​െൻറ 'രാജ്യസ്​നേഹ'പ്രസ്​താവനയെ ട്രോളി സംവിധായകൻ അനുരാഗ്​കശ്യപ്​. താനൊരു പോരാളിയാണെന്നും തല വെട്ടിയാലും തല കുനിക്കി​െല്ലന്നുമായിരുന്നു കങ്കണയുടെ അവകാശവാദം. ഞാനെ​െൻറ രാജ്യത്തി​െൻറ അഭിമാനത്തിനായി ശബ്​ദമുയർത്തുമെന്നും ഒരു ദേശീയവാദിയെന്ന നിലയിൽ ആത്മാഭിമാനത്തോടെ ജീവിക്കുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചിരുന്നു.

'ഞാനൊരു പോരാളിയാണ്. എ​െൻറ തല വെട്ടാൻ കഴിയും, പക്ഷേ ഞാൻ തല കുനിക്കില്ല. രാജ്യത്തിനുവേണ്ടി ഞാൻ എപ്പോഴും ശബ്ദം ഉയർത്തും. ഒരു ദേശീയവാദിയെന്ന നിലയിൽ ആത്മാഭിമാനത്തോടെ ജീവിക്കും. ഞാ​െനാരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. എനിക്കത്​ ചെയ്യാനാകില്ല'-എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്​. ഇതിനെ ട്രോളിയാണ്​ അനുരാഗ്​ കശ്യപ്​ രംഗത്തുവന്നത്​. നിങ്ങൾ ഞങ്ങളുടെ ഒരേയൊരു മണികർണികയാണെന്നും നാലഞ്ചുപേരെകൂട്ടി ഉടനെ ചൈന അതിർത്തിയിലേക്ക്​ പോകണമെന്നും അനുരാഗ്​ പറഞ്ഞു. നിങ്ങളുള്ളടുത്തോളം ഇൗ രാജ്യത്തി​െൻറ രോമത്തിൽ തൊടാൻ ഒക്കില്ലെന്ന്​ ചൈനക്കാർക്ക്​ മനസിലാക്കി കൊടുക്കണമെന്നും അനുരാഗ്​ കുറിച്ചു.

'നിങ്ങളാണ്​ ഇൗ രാജ്യത്തി​െൻറ ഒരേയൊരു മണികർണിക സഹോദരീ. നാലഞ്ചുപേരെകൂട്ടി നിങ്ങളുടനെ ചൈന അതിർത്തിയിലേക്ക്​ പോകണം. അവർ എത്രമാത്രം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന്​ കണ്ടുപിടിക്കണം. നിങ്ങളുള്ളപ്പോൾ ഇൗ രാജ്യത്തി​െൻറ രോമത്തിൽ തൊടാൻ കഴിയില്ലെന്ന്​ ചൈനക്കാർക്ക്​ കാണിച്ച്​ കൊടുക്കണം. നിങ്ങളുടെ വീട്ടിൽ നിന്ന്​ ഒരു ദിവസത്തെ യാത്രയെ അതിർത്തിയലേക്ക്​ ഉള്ളു. പോയി വാ സിംഹക്കുട്ടീ'-എന്നാണ്​ അനുരാഗ്​ കുറിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaAnurag KashyapManikarnikaTWITTER WAR
Next Story