Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബലാത്സംഗക്കേസ്​:...

ബലാത്സംഗക്കേസ്​: അനു​രാഗ്​ കശ്യപിന് ഹാജരാകൽ നോട്ടീസ്​

text_fields
bookmark_border
ബലാത്സംഗക്കേസ്​: അനു​രാഗ്​ കശ്യപിന് ഹാജരാകൽ നോട്ടീസ്​
cancel

മുബൈ: ബോളിവുഡ്​ നടി പായൽ ഘോഷി​െൻറ ലൈംഗികാ​രോപണ പരാതിയിൽ സംവിധായകനും ആക്​റ്റിവിസ്​റ്റുമായ അനുരാഗ്​ കശ്യപിനെതിരെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ച്​ മുംബൈ പൊലീസ്​. വ്യാഴാഴ്​ച 11 മണിക്കുള്ളിൽ വെർസോവ പൊലീസ്​ സ്​റ്റേഷനിൽ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ട്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

എന്നാൽ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കശ്യപിൻെറ അഭിഭാഷക പ്രിയങ്ക ഖിമാനി അറിയിച്ചു. അടുത്തിടെ അനുരാഗ് കശ്യപിനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണം സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചുവെന്നും ആരോപണങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നും അഭിഭാഷക പ്രിയങ്ക ഖിമാനി പ്രസ്താവനയിൽ പറഞ്ഞു.

നടിയുടെ പരാതിയിൽ സെപ്​റ്റംബർ 22ന്​ വെർസോവ പൊലീസ്​ അനുരാഗ്​ കശ്യപിനെതിരെ ​ ബലാത്സംഗക്കുറ്റം ചുമത്തി കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുക, സ്​ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെക്കുക തുടങ്ങിയ കുറ്റങ്ങളും അനുരാഗിനെതിരെ ചുമത്തിയിട്ടുണ്ട്​.

തെലു​ങ്ക്​ -ഹിന്ദി നടിയായ പായൽ ഘോഷ്​ ടി.വി ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ അനുരാഗ്​ കശ്യപ്​ തന്നോട്​ മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ആരോപണമുന്നയിച്ചത്​. 2014 ലാണ്​ സംഭവം നടന്നതെന്നും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുമെന്നുമാണ്​ അവർ വെളിപ്പെടുത്തിയത്​. സംഭവങ്ങളിൽ ത​െൻറ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു.

എന്നാൽ പായലി​െൻറ ആരോപണം നിഷേധിച്ച അനുരാഗ്​ കശ്യപ്​ തന്നെ നിശബ്​ദനാക്കുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ പ്രതികരിച്ചിരുന്നു. തനിക്കെതിരായ നീക്കത്തിൽ സ്​ത്രീകളെ വലിച്ചിഴക്കുന്നത്​ അവസാനിപ്പിക്കണമെന്നും ട്വിറ്ററിലൂടെ അനുരാഗ്​ ആവശ്യപ്പെട്ടു. അനുരാഗ് കശ്യപിന് പിന്തുണയുമായി നിരവധി ബോളിവുഡ്​ താരങ്ങൾ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai PoliceRape caseAnurag Kashyapsexual assault case
Next Story