Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anurag Kashyap at Kunchacko Boban movie Location
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ചാക്കോ ബോബൻ...

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ സെറ്റിൽ അപ്രതീക്ഷിത അതിഥിയായി അനുരാഗ് കശ്യപ്; ചിത്രങ്ങൾ കാണാം

text_fields
bookmark_border

മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന രണ്ടുഭാഷയിലൊരുക്കുന്ന ചിത്രം ഒറ്റിന്‍റെ (തമിഴിൽ രെണ്ടകം) ലൊക്കേഷനിൽ അപ്രതീക്ഷിത അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രത്തിലെ നായിക ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്.

താരങ്ങൾക്കും സംവിധായകനുമൊപ്പം രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ്​ അനുരാഗ്​ കശ്യപ്​ മടങ്ങിയത്​. കു​ഞ്ചാ​ക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ്​ ഒറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ഫെലിനി ടി.പിയാണ്​ സംവിധായകൻ.


ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവിയാണ്​ ഒറ്റ്​. മുംബൈയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റ് നവംബറോടെ പൂർത്തിയാകും.


25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ്​ ഒറ്റ്​. ഭരതൻ സംവിധാനം ചെയ്ത ദേവരാഗത്തിലാണ്​ അവസാനമായി അഭിനയിച്ചത്​.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunchacko bobanAnurag KashyapOttuaravind swamy
News Summary - Anurag Kashyap as an unexpected guest in Kunchacko Boban movie Location see the pictures
Next Story