Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുപമ പരമേശ്വരനില്ല, കാർത്തികേയ 2ന്റെ ഹാഷ്ടാഗ് അനാച്ഛാദന ചടങ്ങിൽ അനുപം ഖേറും നിഖിലും...

text_fields
bookmark_border
മുഗ്ദാ എന്ന കഥാപാത്രത്തെയാണ് നടി അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്നത്
Anupam Kher  launches  karthikeya 2s hashtag #KrishnaIstruth
cancel

ഓഗസ്റ്റ് 12 ന് ആഗോള റിലീസായി എത്തുന്ന കാർത്തികേയ 2ന്റെ ഹാഷ്ടാഗ് അനാച്ഛാദന ചടങ്ങിൽ മുഖ്യ അതിഥിയായി ബോളിവുഡ് താരം അനുപം ഖേർ. ചിത്രത്തിൽ നടനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. KrishnaIsTruth എന്നതാണ് ഹാഷ്ടാഗ്. സിനിമയുടെ മുദ്രാവാക്യവും അത് തന്നെയാണ്. അനുപം ഖേറിനോടൊപ്പം ചിത്രത്തിലെ നായകൻ നിഖിലും നിർമാതാവ് അഭിഷേകും ഉണ്ടായിരുന്നു. സിനിമാ ചിത്രീകരണ തിരക്കു മൂലം നടി അനുപമ ചടങ്ങിൽ പങ്കെടുത്തില്ല.

അനുപം ഖേറിനും നിഖിലിനുമൊപ്പം മലയാളി താരം അനുപമ പരമേശ്വരനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രമായിട്ടാണ് നിഖിൽ സിദ്ധാർഥ് എത്തുന്നത്. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം.

നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർക്കൊപ്പം ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംവിധായകനായ ചന്തു മുണ്ടേടി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്നത്. കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anupam Kher launches karthikeya 2's hashtag #KrishnaIstruth
Next Story