Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅല്ലു സിരിഷി​െൻറ...

അല്ലു സിരിഷി​െൻറ ആറാമത് ചിത്രത്തിൽ നായികയായി അനു ഇമ്മാനുവല്‍

text_fields
bookmark_border
Anu-Emmanuel allu sirish
cancel

നടന്‍ അല്ലു അര്‍ജു​െൻറ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തി​െൻറ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം അനു ഇമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിരിഷി​െൻറ ജന്മദിനമായ മെയ് 30 ന് പുറത്തിറക്കും. ടൈറ്റിലും ഈ ദിവസമാണ് പുറത്തിറക്കുക. 'വിജേത' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിഎ 2 പിക്‌ചേഴ്‌സി​െൻറ ബാനറില്‍ താരത്തി​െൻറ പിതാവ്​ അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. സിരിഷി​െൻറ ആറമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ 'സിരിഷ് 6' എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായി. അല്ലു സിരിഷി​െൻറ അവസാന ചിത്രം 'എ.ബി.സി.ഡി' പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.

സിരിഷി​െൻറ 'വിലയതി ശരാബ്' എന്ന ഒരു ഹിന്ദി സിംഗിള്‍ വൈറലായിരുന്നു. ഇതിനോടകം വിഡിയോക്ക്​ 100 ദശലക്ഷം കാഴ്ച്ചക്കാരെ ലഭിച്ചു. നേരത്തെ മലയാളത്തിൽ മോഹന്‍ലാലിനൊപ്പം '1971 ബിയോഡ് ദി ബോര്‍ഡര്‍' എന്ന ചിത്രത്തില്‍ അല്ലു സിരിഷ് പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telugu FilmAllu SirishAnu Emmanuel
News Summary - Anu Emmanuel in Allu Sirish's 6th film First Look on May 30th
Next Story