Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി കടലിൽ, ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി ‘കൊണ്ടല്‍’ -ടീസർ

text_fields
bookmark_border
Antony Vargheses Kondal Movie  Teaser out
cancel

ആന്റണി വർഗീസ് (പെപ്പെ) നായകനാവുന്ന‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. പെപ്പെയുടെ വേറിട്ട പ്രകടനം ടീസറിൽ കാണാനാകും. ടീസറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിക്കുന്ന ചിത്രമാണ് ‘കൊണ്ടല്‍’. അജിത് മാമ്പള്ളി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് ‘കൊണ്ടല്‍’ പറയുന്നത്. സെപ്റ്റംബർ 13 ന് ചിത്രം പ്രദർശനത്തിനെത്തും.

പെപ്പെയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കൊണ്ടല്‍’. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍.സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ. തിരക്കഥ - അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ.സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.ഛായാഗ്രഹണം - ദീപക് ഡി. മേനോൻ,എഡിറ്റിങ്- ശ്രീജിത്ത് സാരംഗ്,കലാസംവിധാനം - വിനോദ് രവീന്ദ്രൻ,കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്,മേക്കപ്പ് - അമൽ ചന്ദ്ര,നിശ്ചല ഛായാഗ്രഹണം - നിദാദ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് തോപ്പിൽ,സഹ സംവിധാനം - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വാഴൂർ ജോസ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Antony Varghese's Kondal Movie Teaser out
Next Story