Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമഹാരാജാസിലെ ചങ്ങാതിമാർ...

മഹാരാജാസിലെ ചങ്ങാതിമാർ വീണ്ടും ഒന്നിക്കുന്നു; ആന്റണി വർഗീസ് ചിത്രം 'ലൈല'യുടെ ചിത്രീകരണം തുടങ്ങി

text_fields
bookmark_border
മഹാരാജാസിലെ ചങ്ങാതിമാർ വീണ്ടും ഒന്നിക്കുന്നു; ആന്റണി വർഗീസ് ചിത്രം ലൈലയുടെ  ചിത്രീകരണം തുടങ്ങി
cancel

ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലൈല' യുടെ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു.

ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ.പോൾസ് എന്റർടൈൻമെൻസിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിർവ്വഹിക്കുന്നു. സഹനിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്.

ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ, കിച്ചു ടെല്ലുസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ്, പി ആർ ഒ-ശബരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony VargheseLaila Movie
News Summary - Antony Varghese movie Laila
Next Story