ആർ.ഡി.എക്സിന് ശേഷം പെപ്പെയും സോഫിയ പോളും ഒന്നിക്കുന്നു; ചിത്രം പൂർത്തിയായി
text_fieldsവീക്കെന്റ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഉടൻ തന്നെ നടത്തുന്നതാണന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു.
കടലാണ് ഈ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്റെ തൊണ്ണുറുശതമാനം വരുന്ന രംഗങ്ങളും കടലാണ്. ഒരുപക്ഷെ ഇത്തരത്തിലൊരു സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി സംഘട്ടന രംഗങ്ങളാണ് കടലിൽത്തന്നെ ചിത്രീകരിച്ചത്. കടലിന്റെയും കടലിന്റെയും മക്കളുടേയും കഥ പറയുന്ന ചിത്രം പൂർണ്ണമായും സംഘർഷഭരിതമായി ട്ടാണ് അവതരിപ്പിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ ബഡ്ജറ്റിലാണ് ഈ ചിത്രത്തിന്റെ നിർമാണം.
കടലിനുള്ളിലെ ചിത്രീകരണം കരയിൽ ചെയ്യുന്നതിനേക്കാൾ കാലതാമസവും റിസ്ക്കും നിറഞ്ഞതാണ്. അത് ചിത്രീകരണം നീളാൻ കാരണമായെന്ന് സംവിധായകൻ അജിത് മാമ്പള്ളി പറഞ്ഞു. ആന്റണി വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ താരം രാജ്.ബി. ഷെട്ടി മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികാരവും , പ്രണയവും, ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ. ഷബീർ കല്ലറക്കൽ, (കിങ് ഓഫ് കൊത്ത ഫെയിം) നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്.. സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ , കുടശ്ശനാട് കനകം (ജയ ജയ ജയ ജയ ഹേ ഫെയിം), ഉഷ, ജയാ കുറുപ്പ് പുഷ്പ കുമാരി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
സാം സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. തിരക്കഥ - അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ. ഛായാഗ്രഹണം - ദീപക് ഡി. മേനോൻ. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്. മേക്കപ്പ് - അമൽ ചന്ദ്ര. നിശ്ചല ഛായാഗ്രഹണം - നിദാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് തോപ്പിൽ. സഹ സംവിധാനം - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്. വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സ് മാനേജേഴ്സ് - റോജി പി. കുര്യൻ. പ്രൊഡക്ഷൻ മാനേജർ - പക്രു കരീത്തറ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. രാമേശ്വരം, കൊല്ലം, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ -വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

