വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്‍റെ മകനും
text_fieldsമോഹൻലാലിന്‍റെ മകൾ വിസ്മയ നായികയാകുന്ന തുടക്കം എന്ന സിനിമയിൽ ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും പ്രധാന വേഷത്തിൽ. ജൂഡ് ആന്തണി ജോസഫാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിന്‍റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. എമ്പുരാൻ എന്ന ചിത്രത്തിൽ ആശിഷ് ചെറിയ വേഷം ചെയ്തിരുന്നു.
ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആന്‍റണി അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് ആശിഷിന്‍റെ കടന്നുവരവ് തികച്ചും യാദൃശ്ചികമാണന്ന് പൂജ ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. ഇതിൽ ഒരു കഥാപാത്രം ഉണ്ടായപ്പോൾ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. അയാൾ അതിനു സമ്മതം മൂളി എന്നാണ് താരം പറഞ്ഞത്.
'വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് അനുയോജ്യമായ ഒരു കഥ ഒത്തുവന്നത് ഈ ചിത്രത്തിലാണ്. അഭിനയം ഈസ്സിയായ കാര്യമല്ല. അത് തെരഞ്ഞെടുക്കുവാനുള്ള പൂർണ സ്വാതന്ത്ര്യം അവർക്കുളളതാണ്. അതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ചെയ്യാനുള്ളത്' -എന്ന് മോഹൻലാൽ പറഞ്ഞു. ഒരു കൊച്ചു കുടുംബ ചിത്രം എന്നു മാത്രമേ ചിത്രത്തെക്കുറിച്ച് ജൂഡ് വ്യക്തമാക്കിയിട്ടുള്ളൂ. മോഹൻലാൽ ഉണ്ടോയെന്ന ചോദ്യത്തിന് ഒരുപക്ഷേ മിന്നായം പോലെ വന്നു പോയെന്നു വരാം എന്ന് മോഹൻലാലും ജൂഡ് ആന്‍റണിയും പറഞ്ഞു.
സംവിധായകൻ ജോഷി, ദിലീപ്, മേജർ രവി, വൈശാഖ്, തരുൺ മൂർത്തി, ആരുൺ ഗോപി, സിയാദ് കോക്കർ, സാബു ചെറിയാൻ, എം.രഞ്ജിത്ത്, ലാസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ആഷിക് ഉസ്മാൻ, ആൽവിൻ ആന്‍റണി ഔസേപ്പച്ചൻ, കൃഷ്ണമൂർത്തി, ബോബി കുര്യൻ, ഡോ. അലക്സാണ്ടർ. മനോജ്(ദുബായ്) ശ്യാംകുമാർ ( ജെമിനി ലാബ്) ലിൻഡാജീത്തു, സുജയ്യ പാർവ്വതി എന്നിവർ ആശംസകൾ നേർന്നു.
ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,
എഡിറ്റിങ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

