Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആ കണ്ണുകള്‍ പതുക്കെ...

'ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി'; പ്രിയ സുഹൃത്തി​െൻറ വേർപാടിൽ ഹൃദയം നുറുങ്ങുന്ന വേദനയുമായി മമ്മൂട്ടി

text_fields
bookmark_border
anto joseph about friendship between mammootty and dr kr viswambharan
cancel

എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ ജ​ന​കീ​യ ക​ല​ക്​ട​റും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ഔ​ഷ​ധി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​കെ.​ആ​ർ. വി​ശ്വം​ഭ​ര​ൻ കഴിഞ്ഞ ദിവസമാണ്​ അന്തരിച്ചത്​. നടൻ മമ്മൂട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു വിശ്വംഭരൻ. വിശ്വംഭരനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂട്ടിയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ്​ സിനിമ നിർമാതാവ്​ ആ​േൻറാ ജോസഫ്​.


സൗഹൃദം എന്ന വാക്കി​െൻറ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞെന്ന്​ ആ​േൻറാ ജോസഫ്​ സമൂഹമാധ്യമത്തിൽ കുറിച്ചു. 'കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മുക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശ്ശബ്​ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മുക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട്​ ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു'-കുറിപ്പിൽ പറയുന്നു.


തുടർന്ന്​ മമ്മൂട്ടി പറഞ്ഞ കാര്യവും ആ​േൻറാ ജോസഫ്​ എഴുതിയിട്ടുണ്ട്​. 'നാൽപ്പത്തിയെട്ട്​ വര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എ​െൻറ ഉയര്‍ച്ചകളിലും താഴ്​ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എ​െൻറ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവ​േൻറതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേൽക്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭര​െൻറ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു. എ​െൻറ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...' സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തി​െൻറ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനിൽക്കുന്ന സൗഹൃദത്തി​െൻറ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തി​െൻറ കലര്‍പ്പില്ലാത്ത കാഴ്​ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറി​െൻറയും ആത്മസുഹൃത്ത് ഷറഫി​െൻറ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍'-ആ​േൻറാ ജോസഫ്​ ത​െൻറ ഫേസ്​ബുക്ക്​ പേജിൽ കുറിച്ചു.


സം​സ്ഥാ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് കെ.​ആ​ർ. വി​ശ്വം​ഭ​ര​െൻറ സം​സ്​കാ​രം ന​ട​ന്ന​ത്. സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ സാംസ്​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നും അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നു​മാ​യി കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി​ക്കും വേ​ണ്ടി ജി​ല്ല ക​ല​ക്​ട​ർ ജാ​ഫ​ർ മാ​ലി​ക് പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

മ​ന്ത്രി പി.​രാ​ജീ​വ്‌, ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ കെ.​ജെ. മാ​ക്‌​സി, പി.​ടി. തോ​മ​സ്‌, ടി.​ജെ. വി​നോ​ദ്‌, അ​ൻ​വ​ർ സാ​ദ​ത്ത്‌‌, ന​ട​ന്മാ​രാ​യ ശ്രീ​നി​വാ​സ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എം. ദി​നേ​ശ്‌​മ​ണി, കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ‍യ കെ.​വി. തോ​മ​സ്‌, ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ശ്വം​ഭ​ര​ൻ വെ​ള്ളി​യാ​ഴ്​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anto josephdr kr viswambharan
News Summary - anto joseph about friendship between mammootty and dr kr viswambharan
Next Story