Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഞ്ച് ഭാഷകളിൽ ഒരുങ്ങുന്നു -ഗമനം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅഞ്ച് ഭാഷകളിൽ...

അഞ്ച് ഭാഷകളിൽ ഒരുങ്ങുന്നു -ഗമനം

text_fields
bookmark_border

ബഹുഭാഷാ ആന്തോളജി ചിത്രമായ 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നിത്യ മേനോൻ ചിത്രത്തിൽ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ മേനോൻ എത്തുന്നത്. ശ്രിയ ശരണാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കളായ ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

അലി, സാറ എന്നീ ദമ്പതികളായാണ് ഇരുവരും സിനിമയിലെത്തുന്നത്. നവാഗത യായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കഥകൾ പറയുന്ന ഒരു സമാഹാരം ആണ് 'ഗമനം' എന്ന് സംവിധായിക പറയുന്നു.

ഇളയരാജ ആണ് സംഗീതം. ജ്ഞാനശേഖർ വി.എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാനശേഖര്‍ വി.എസ് എന്നിവരാണ് നിര്‍മാതാക്കള്‍.

സുജാന റാവു തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സായ് മാധവ് ബുറ സംഭാഷണം രചിച്ചിരിക്കുന്നു. എഡിറ്റിങ്: രാമകൃഷ്ണ അറം, പി.ആർ.ഒ: ആതിര ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nithya MenonAnthology MovieGamanam
News Summary - anthology movie 'gamanam' latest poster out
Next Story