Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനൂപ് മേനോന്‍റെ...

അനൂപ് മേനോന്‍റെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; 'ഈ തനിനിറം' ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
Ee Thaniniram
cancel

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ 'ഈ തനിനിറം' ചിത്രീകരണം ആരംഭിച്ചു. മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.

സംവിധായകരായ കെ. മധു, ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. കെ. മധു സ്വിച്ചോൺ കർമവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ചിത്രം ആരംഭിച്ചു.

ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമിക്കുന്ന ചിത്രമാണിത്. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. പ്രോഗാമുകൾക്കിടയിലെ സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ, അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബികാ കണ്ണൻ ബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ, ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിങ് - അജു അജയ്, കലാസംവിധാനം - അശോക് നാരായൺ. കോസ്റ്റ്യും - ഡിസൈൻ - റാണാ മേക്കപ്പ് - രാജേഷ് രവി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്‍റ്, സൂര്യ, ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - 'മഹേഷ് തിടനാട്, സുജിത് അയണിക്കൽ. എക്സിക്കുട്ടീവ് - പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieAnoop MenonMovie News
News Summary - Anoop Menon's investigative thriller 'Ee Thaniniram'
Next Story