Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ രസകരമായ കഥ; അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു

text_fields
bookmark_border
Anoop Menone  And Dhyan Sreenivasan Movie
cancel

അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു. മനോജ് പാലോടൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിനാലാമത് ചിത്രമാണിത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവരെ ചുറ്റിപ്പറ്റിയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ള്യേരിയാണ്.

ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ജോണി ആൻ്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഗ്രാഷ് പി.ജി, വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anoop Menone And Dhyan Sreenivasan Movie
Next Story