Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Annaatthe
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോക്​സ്​ ഓഫിസ്​...

ബോക്​സ്​ ഓഫിസ്​ റെക്കോർഡ്​ തകർത്ത്​ അണ്ണാത്തെ; ഒരാഴ്ചകൊണ്ട്​​ നേടിയത്​ 200 കോടി

text_fields
bookmark_border

ചെന്നൈ: സൂപ്പർസ്റ്റാർ രജിനികാന്തിൻറെ അണ്ണാത്തെ ഒരാഴ്ചകൊണ്ട്​ ലോക ബോക്​സ്​ ഓഫിസിൽനിന്ന്​ നേടിയത്​ 200 കോടി. നിലവിൽ സിനിമയുടെ കളക്ഷൻ - റെക്കോർഡ്​ നേട്ടമായ 202. 47 കോടിയിലെത്തി.

ചിത്രം നവംബർ 10 വരെ 196.08 കോടി നേടിയെന്നും നവംബർ 11ഓടെ ഇത്​ 202.47 കോടിയായെന്നും ട്രേഡ്​ അനലിസ്റ്റ്​ മനോബാല വിജയബാലൻ പറഞ്ഞു.

നവംബർ 11ന്​ 6.39 കോടിയും നവംബർ 10ന്​ 9.50 കോടിയുമായിരുന്നു പ്രതിദിന കലക്ഷൻ. കുടുംബപ്രേക്ഷകരാണ്​ അണ്ണാത്തെ ആഘോഷിക്കുന്നതെന്നും​ വിജയബാലൻ പറഞ്ഞു.

ദീപാവലി ചിത്രമായായിരുന്നു അണ്ണാത്തെ റിലീസ്​. ചിത്രത്തിന്‍റെ ഫസ്റ്റ്​ ഡേ ​ഫസ്റ്റ്​ ഷോ കാണാൻ രജനി ആരാധകരുടെ നീണ്ട നിര തമിഴ്​നാട്ടിലെ തിയറ്ററുകളിൽ കണ്ടിരിന്നു. തമിഴ്​നാട്ടിൽ മാത്രം 650ലധികം സ്​ക്രീനുകളിലാണ്​ അണ്ണാത്തെ റിലീസ് ചെയ്​തത്​​. തമിഴ്​നാട്ടിലെ സിനിമ തിയറ്ററുകളിൽ 100 ശതമാനം സീറ്റിങ്​ കപ്പാസിറ്റിയും അനുവദിച്ചിരുന്നു.

കലാനിഥി മാരന്‍റെ സൺ പിക്​ചേഴ്​സാണ്​ അണ്ണാത്തെയുടെ നിർമാണം. സിരുത്തൈ ശിവയാണ്​ സംവിധാനം. വിജയ്​യും വിജയ്​ സേതുപതിയും തകർത്ത്​ അഭിനയിച്ച മാസ്റ്ററിന്​ ശേഷം തിയറ്ററുകൾ ഇളക്കിമറിക്കുന്ന ചിത്രമായിരിക്കുകയാണ്​ അണ്ണാത്തെ. രജനികാന്തും കീർത്തി സുരേഷും സഹോദരി സഹോദരൻമാരായെത്തുന്ന ചിത്രത്തിൽ സഹോദരൻ -സഹോദരി ബന്ധമാണ്​ വിവരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthAnnaatthe
News Summary - Annaatthe Box Office Collection surpasses Rs 200 cr worldwide
Next Story