Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്ത്രീ സമത്വം...

സ്ത്രീ സമത്വം പ്രമേയമായ അഞ്ചാംവേദം; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
Anjam Vedam Movie First Look poster Out
cancel

വാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് നിർവചിക്കുവാൻ ആവാത്ത വിധത്തിലുള്ള ട്വിസ്റ്റുകളോടെയുള്ള ഒരു പ്രണയകാവ്യ ചിത്രമാണിത്. കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഏറെ ദുരൂഹതകൾ നിറഞ്ഞ മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലർ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി എം പ്രൊഡക്ഷന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി ഒ പി കൈകാര്യം ചെയ്യുന്നത് സാഗർ അയ്യപ്പൻ ആണ്. എഡിറ്റിംഗ് ഹരി രാജ ഗൃഹ. കഥ, സംവിധാനം മുജീബ് ടി മുഹമ്മദ്.

പുതുമുഖം വിഹാൻ വിഷ്ണുവാണ് നായകൻ. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴക ത്ത് ശ്രദ്ധേയയായ സുനുലക്ഷ്മിയാണ് നായിക . പ്രമുഖൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച സജിത്ത് രാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. കൂടാതെ അമർനാഥ് ഹരിചന്ദ്രൻ,ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനൻ, നാഗരാജ്,ജിൻസി, അമ്പിളി,സൗമ്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.

റഫീഖ് അഹമ്മദ്‌, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങൾക്ക് ജോജി തോമസ് സംഗീതം പകർന്നിരിക്കുന്നു. കെ എസ് ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഹുൽ ഹക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം വിഷ്ണുവി ദിവാകർ. ഇടുക്കി,കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Anjam Vedam Movie First Look poster Out
Next Story