Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകണ്ണീരിലാഴ്​ത്തി...

കണ്ണീരിലാഴ്​ത്തി അനിലിന്‍റെ അവസാന പോസ്റ്റ്​; സച്ചിയോടുള്ള​ വാക്കുപാലിച്ച്​ അന്ത്യയാത്ര

text_fields
bookmark_border
കണ്ണീരിലാഴ്​ത്തി അനിലിന്‍റെ അവസാന പോസ്റ്റ്​; സച്ചിയോടുള്ള​ വാക്കുപാലിച്ച്​ അന്ത്യയാത്ര
cancel

കൊച്ചി: സംവിധായകൻ സച്ചിയെ അനുസ്​മരിച്ച്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ട്​ മണിക്കൂറുകൾക്കകം നടൻ അനിൽ നെടുമങ്ങാട്​ വിടവാങ്ങിയത്​ ​വിശ്വസിക്കാനാവാതെ മലയാള ചലച്ചിത്രലോകം. 'ഞാൻ മരിക്കുവോളം എഫ്.ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ....'' എന്ന്,​ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ജൻമദിനത്തിൽ എഴുതി​ മണിക്കൂറുകൾക്കകമാണ്​ അനിൽ നെടുമങ്ങാടും വിടവാങ്ങിയത്​.

സച്ചിയുടെ ജന്മദിനമായിരുന്നു ക്രിസ്​മസ്​ ദിനമായ ഇന്ന്​. 'അയ്യപ്പനും കോശിയും' സിനിമയുടെ സംവിധായകനായ സച്ചിയെകുറിച്ച്​ അതേസിനിമയിൽ സി.ഐ ആയി വേഷമിട്ട അനിൽ വെള്ളിയാഴ്ച രാവിലെയാണ്​ എഫ്​.ബിയിൽ പോസ്റ്റിട്ടത്​. വൈകീട്ട്​ ആറോടെ ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലെ കയത്തിൽ മുങ്ങിത്താഴ്​ന്ന്​ അദ്ദേഹവും യാത്രയായി.

അനിൽ നെടുമങ്ങാടിന്‍റെ അവസാന ഫേസ്​ബുക്​ പോസ്റ്റ്​:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ....

ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .


Show Full Article
TAGS:sachianil nedumangad
News Summary - anil nedumangad fb post on sachi
Next Story