Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിഖ സുരേന്ദ്രൻ നായികയാവുന്നു; 'ഓഹ് മൈ ഡാർലിംഗ്' ആരംഭിച്ചു

text_fields
bookmark_border
ചിത്രത്തിന്റെ പൂജ ചിങ്ങം 1 ന് നടന്നു
Anikha Surendran to make her heroine debut In Oh My Darling
cancel

അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഓഹ് മൈ ഡാർലിംഗ്. ചിത്രത്തിന്റെ പൂജ ചിങ്ങം 1 ന് നടന്നു. സംവിധായകൻ ആൽഫ്രഡ്‌ ഡി സാമുവലിനോടൊപ്പം താരങ്ങളായ ലെനയും അനിഖയും പൂജ ചടങ്ങിൽ പങ്കെടുത്തു.

ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിളള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്.

ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്‌മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, ആർട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി ആർ ഓ - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് - പോപ്കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ - ലൈജു ഏലന്തിക്കര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anikha Surendran to make her heroine debut In Oh My Darling
Next Story