മഹേഷ് ബാബു ചിത്രം ഖലേജ റീ റിലീസ് ഷോയ്ക്കിടെ രോഷാകുലരായി ആരാധകർ; ചിത്രത്തിലെ പല ഭാഗങ്ങളും ഒഴിവാക്കിയതായി പരാതി
text_fieldsപതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഫോർ കെ മികവോടെ റീ റിലീസായ മഹേഷ് ബാബു ചിത്രം ഖലേജയുടെ പ്രദർശനത്തിനിടെ രോഷാകുലരായി ആരാധകർ. തിയേറ്റർ തകർക്കുകയും ജീവനക്കാരോട് കയർക്കുകയും ചെയ്തു. റീ റിലീസിൽ സിനിമയിലെ പല ഭാഗങ്ങളും ഇല്ലായിരുന്നു. ഇത് ആരാധകരെ രോഷാകുലരാക്കി. സിനിമയിൽ പല രംഗങ്ങളും, സംഭാഷണങ്ങളും, പാട്ടുകളും ഇല്ല. ഈ റീ റിലീസുകൊണ്ട് എന്താണ് പ്രയോജനമെന്നാണ് ഒരു ആരാധകൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.
ആരാധകരുടെ അമർഷവും അക്രമ സംഭവങ്ങളും വൈറലായതോടെ സിനിമാ നിർമാതാക്കൾ അയച്ച ഉള്ളടക്കം മാത്രമാണ് തങ്ങൾ പ്രദർശിപ്പിച്ചതെന്ന് പ്രദർശകർ പറഞ്ഞു. എന്നാൽ ചിത്രത്തിന്‍റെ നിർമാതാക്കൾ ഖലേജയുടെ എല്ലാ ഭാഗവും കൂട്ടിച്ചേർത്തതായി സാമൂഹ്യ മാധ്യമത്തിൽ പറഞ്ഞു. 'എല്ലാ ഭാഗങ്ങളും കൂട്ടിച്ചേർത്തിരിക്കുന്നു. ഖലേജ ഫോർ കെ ദൃശ്യമികവിൽ എല്ലാവരും കാണുക' എന്നാണ് നിർമാതാക്കൾ പറഞ്ഞത്. എന്നാൽ ഇതുവരെയും മഹേഷ് ബാബു യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
2010ൽ റിലീസ് ചെയ്ത തെലുങ്കു ചിത്രം ഖലേജ ഒരു ആക്ഷൻ കോമഡി എന്‍റർടൈനറാണ്. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മഹേഷ് ബാബുവിനെ കൂടാതെ അനുഷ്ക, പ്രകാശ് രാജ്, തുടങ്ങി വമ്പൻ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

