Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രേക്ഷകരെ...

പ്രേക്ഷകരെ പേടിപ്പിക്കാൻ മുത്തശ്ശിയെ 'കൂട്ടുപിടിച്ച്​' ആൻഡ്രിയ‌‌

text_fields
bookmark_border
Andrea in Pisasu 2
cancel

ആൻഡ്രിയയെ കേന്ദ്രകഥാപാത്രമാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'പിസാസ്-2'ന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്​കാർഫ്​ ഒക്കെ ധരിച്ച ആം​ഗ്ലോ ഇന്ത്യൻ യുവതിയായി വേഷമിട്ടിരിക്കുന്ന​ ആൻഡ്രിയയുടെ പഴക്കം തോന്നിക്കുന്ന ഒരു ഫോ​ട്ടോയാണ്​ പോസ്റ്ററിൽ ഉണ്ടായിരുന്നത്​. ഇപ്പോൾ തന്‍റെ ലുക്കിന്​ പിന്നി​െല കഥ വെളിപ്പെടുത്തിയിരിക്കുകയാണ്​ ആൻഡ്രിയ.

അമ്മയുടെ അമ്മ ഹീതർ ആണ്​ ഈ ലുക്കിന്​ ആ​ൻഡ്രിയക്ക്​ പ്രചോദനമായതെന്ന്​ മുത്തശ്ശിയുടെ ചി​ത്രം പങ്കുവെച്ച്​ ആൻഡ്രിയ വ്യക്​തമാക്കി. ആരക്കോണത്തുള്ള ഒരു ആം​ഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. മിഷ്​കിൻ 'പിസാസ്​-2'ന്‍റെ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രവുമായി രൂപസാദൃശ്യമുള്ള ആരെങ്കിലും തന്‍റെ കുടുംബത്തിലുണ്ടോയെന്ന്​ ആൻ​ഡ്രിയ പരതി. അങ്ങിനെ പൂർവികരുടെ ചിത്രങ്ങൾ ശേഖരിച്ച്​

മിഷ്​കിന്​ അയച്ചുകൊടുത്തു. അതിൽനിന്ന്​ അദ്ദേഹം മുത്തശ്ശിയുടെ ഫോ​ട്ടോ തെരഞ്ഞെടുക്കുകയും ആൻഡ്രിയക്ക്​ ഈ ലുക്ക്​ മതിയെന്ന്​ തീരുമാനിക്കുകയുമായിരുന്നു. ഫസ്റ്റലുക്ക്​ പോസ്റ്ററിന്​ വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയും ചെയ്​തു. 2014-ൽ പുറത്തിറങ്ങിയ 'പിസാസി'ന്‍റെ രണ്ടാം ഭാ​ഗമാണ് 'പിസാസ് 2'. നാ​ഗ, പ്രയാ​ഗ മാർട്ടിൻ, രാധാ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andrea JeremiahPisasu 2
News Summary - Andrea Jeremiah reveals the story behind her look in Pisasu 2
Next Story