Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അനക്ക് എന്തിന്‍റെ കേടാ' ​ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
Anakku Enthinte Keda Movie In Ott
cancel

മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്‍റെ കേടാ’ ഒ.ടി.ടിയിലേക്ക്. കേരള ഗവൺമെന്‍റിന്‍റെ കീഴിൽ ആരംഭിക്കുന്ന ‘സി സ്​പെയിസ്​’ ഒ.ടി.ടി പ്ലാറ്റ്​ ഫോമിലൂടെയാണ്​ ചിത്രം എത്തുന്നത്​. മാർച്ച്​ ഏഴിന്​ കേരള മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യുന്ന സി സ്​പെയ്​സിന്‍റെ ആദ്യചിത്രങ്ങളുടെ മുൻനിരയിലാണ്​ ഈ സിനിമയും ഉള്ളത്​.

ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമ്മിച്ച ചിത്രത്തിൽ അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോൻ, പ്രകാശ് വടകര, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ അനുറാം എന്നിവരാണ്​ പ്രധാനവേഷത്തിലെത്തിയത്.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്-യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാ ഉൽ ഹഖ്. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട് കോർഡിനേറ്റർ: അസീം കോട്ടൂർ. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ. പശ്​ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anakku Enthinte Keda Movie In Ott
Next Story