'അനക്ക് എന്തിന്റെ കേടാ' ചിത്രീകരണം ആരംഭിച്ചു
text_fieldsകോഴിക്കോട്: ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' സിനിമയുടെ ചിത്രീകരണം കോഴിക്കോട് പാഴൂരിൽ ആരംഭിച്ചു. പി.ടി.എ റഹിം എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. ധാരാളം ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ സ്വിച്ചോൺ നിർവഹിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, സംവിധായകൻ സക്കറിയ, പഞ്ചായത്തംഗം വത്സലകുമാരി, ഡോകുമെന്‍ററി സംവിധായകൻ ബച്ചു ചെറുവാടി, കല്ലൂർ ഹരി, കലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാൻ, ലൗഷോർ ജനറൽ സെക്രട്ടറി യു.എ. മുനീർ, ജലീൽ പുതിയോട്ടിൽ, നടന്മാരായ സുധീർ കരമന, അഖിൽ പ്രഭാകർ എന്നിവർ സംസാരിച്ചു. ബി.എം.സി ഫിലിം സൊസൈറ്റി ഡയറക്ടർ പ്രകാശ് വടകര സ്വാഗതവും പ്രോജക്ട് ഡിസൈനർ കല്ലാർ അനിൽ നന്ദിയും പറഞ്ഞു.
അഖിൽ പ്രഭാകർ, സുധീർ കരമന, സായ്കുമാർ, മധുപാൽ, സ്നേഹ അജിത്ത്, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, സ്നേഹ അജിത്ത്, വീണ, കുളപ്പുള്ളി ലീല, സരസ ബാലുശ്ശേരി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ സക്കരിയയും അനുറാമും അതിഥികളായെത്തുന്നു. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം.
സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: അരുൺ കൊടുങ്ങല്ലൂർ, എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, മുഹമ്മദ് സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊഡക്ഷൻ ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ് വൈക്കം, ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, ടൈറ്റിൽ, പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ: എ.എസ്. ദിനേശ്. ക്രീയേറ്റീവ് സപ്പോർട്ട്: ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ, അനീഷ് ഡി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.