Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കണം -വനിതാ കമ്മീഷന്‍

text_fields
bookmark_border
wcc
cancel
camera_alt

ഡബ്ല്യൂ.സി.സി (വുമൺ ഇൻ സിനിമ കലക്​ടീവ്​) പ്രതിനിധികൾ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ വനിത കമീഷൻ അധ്യക്ഷ പി. സതീദേവിക്ക്​ നിർദേശങ്ങളടങ്ങിയ ​കൈപുസ്തകം നൽകുന്നു

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയില്‍ പറയുന്ന തരത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി സംസ്ഥാനത്തെ സിനിമ മേഖലയിലും നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്ന് കേരള വനിതാ കമ്മീഷന്‍. ഇതുസംബന്ധിച്ച് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) ഭാരവാഹികള്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷനംഗം അഡ്വ. എം.എസ്. താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്റെയും തുടര്‍ന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

ഡബ്ല്യു.സി.സിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശിപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കമ്മീഷനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An internal grievance redressal committee should be set up in the film sector as well -Women's Commission
Next Story