ജല്ലിക്കെട്ടിെൻറ ഓസ്കാർ എൻട്രി ആഘോഷിച്ച് അമൂൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ടിന്' അമൂലിൻെറ ആദരം. ചൊവ്വാഴ്ച പുറത്തുവിട്ട 'ജല്ലിഗുഡ്' കാർട്ടൂണിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തെ അമൂൽ ബ്രാൻഡ് അഭിനന്ദിച്ചത്.
അമൂലിൻെറ ഭാഗ്യചിഹ്നം ജല്ലിക്കെട്ടിലെ നായകനോട് സാദൃശ്യമുള്ള കഥാപാത്രത്തിെൻറ കൂടെ ഒരുപ്ലേറ്റിൽ വെണ്ണയുമായി നിൽക്കുന്ന ചിത്രമാണ് കാർട്ടൂണിൽ ഉൾപെടുത്തിയിരുന്നത്. പുറകിലുള്ള ഓസ്കാർ പുരസ്കാരത്തിൽ ഇവർ ഒളികണ്ണിട്ട് നോക്കുന്നതാണ് ചിത്രം. ജല്ലിക്കെട്ടിലെ മറ്റൊരു 'പ്രധാന കഥാപാത്ര'മായ പോത്തും കാർട്ടൂണിൽ ഇടംപിടിച്ചു.
93ാം അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായാണ് ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'ഗുരു' (1997), സലീം അഹമദിൻെറ 'ആദാമിൻെറ മകൻ അബു' (2011) എന്നീ ചിത്രങ്ങൾക്ക് ശേഷം ഓസ്കാർ നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കെട്ട്.

