18, 19 ദിവസം ഷൂട്ട് ചെയ്തു, ഇനി ഷാരൂഖ് ഖാൻ ചിത്രത്തിലുണ്ടാകില്ല, കാരണം വെളിപ്പെടുത്തി അമിത് റോയി
text_fieldsപ്രഖ്യാപനം മുതൽ ആരാധകർ കാത്തിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് രാജ്കുമാർ ഹിരാനിയുടെ ഡിങ്കി. കഴിഞ്ഞ ഏപ്രിലിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. താപ്സി പന്നു നായികയായി എത്തുന്ന ചിത്രം 2023ലാണ് തിയറ്ററുകളിൽ എത്തുക.
അമിത് റോയിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡിങ്കിയിൽ നിന്ന് അമിത് റായി പിൻമാറിയിരിക്കുകയാണ്. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം ഉപേക്ഷിച്ച കാര്യം ഛായാഗ്രാഹകൻ പറഞ്ഞത്. ഷൂട്ടിംഗ് ആരംഭിച്ച് 18, 19 ദിവസങ്ങൾക്ക് ശേഷമാണ് അമിത് സിനിമ വിടുന്നത്.
അമിത് റോയിയുടെ വാക്കുകൾ ഇങ്ങനെ...' ഡിങ്കി ഞാൻ ചെയ്യുന്നില്ല. 18, 19 ദിവസത്തെ ഷൂട്ടിങിന് ശേഷമാണ് സിനിമയിൽ നിന്ന് പിൻമാറുന്നത്. എനിക്കും സംവിധായകൻ രാംകുമാർ ഹിരാനിക്കും ഒരുപോലെ ചിന്തിക്കാൻ കഴിയുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായി. പരസ്പരം സംസാരിച്ച് വളരെ സൗഹാർദപരമായിട്ടാണ് സിനിമ വിട്ടത്'.
'സഞ്ജു എന്ന ചിത്രത്തിൽ രാജ്കുമാർ ഹിരാനിക്ക് വേണ്ടി ഒരു ഗാനരംഗം ചിത്രീകരിച്ചിരുന്നു. അതിന് ശേഷം ഒന്നിച്ച് ചില പരസ്യചിത്രങ്ങളും ചെയ്തു. അതിൽ ഉപഭോക്താവിന്റെ കാഴ്ചപ്പാടുകളാണ് പരിഗണിക്കേണ്ടത്. എന്നാൽ സിനിമ സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ് നീങ്ങുന്നത്. ഡിങ്കിയിൽ നിന്ന് മാറിയെങ്കിലും താൻ എടുത്ത രംഗങ്ങൾ ചിത്രത്തിലുണ്ടാവും'-അമത് റോയി കൂട്ടിച്ചേർത്തു.
ചെറിയ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. 2018-ൽ ആനന്ദ് എൽ റായി സംവിധാനം ചെയ്ത സീറോ എന്ന ചിത്രത്തിന്റെ കനത്ത പരാജയത്തിനെ തുടർന്നാണ് എസ് ആർ കെ സിനിമയിൽ നിന്ന് മാറി നിന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ താരം ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
മടങ്ങി വരവിൽ നിരവധി ചിത്രങ്ങളാണ് ഷാരൂഖ് ഖാൻ കമിറ്റ് ചെയ്തിരിക്കുന്നത്. ഡിങ്കി കൂടാതെ പത്താൻ, ജവാൻ, തുടങ്ങിയവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

