Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതാഭ് ബച്ചന്റെ ചെറുമകൾ ബോളിവുഡിലേക്കോ‍?

text_fields
bookmark_border
Amitabh Bachchans Granddaughter Navya Naveli Nanda To Make Bollywood Debut? Mom Shweta Bachchan REACTS
cancel

മകൾ നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചൻ. നടൻ അമിതാഭ് ബച്ചന്റെ മകളാണ് ശ്വേത. സോയ അക്തർ ചിത്രമായ ദ് ആർച്ചീസിലൂടെ മകൻ അഗസ്ത്യ ബോളിവുഡിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ മകൾ നവ്യക്ക് സിനിമയിലേക്ക് വരില്ലെന്നാണ് ശ്വേത പറയുന്നത്. മുംബൈയിൽ പോഡ്കാസ്റ്റേഴ്സിന്റെ ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.


'എന്റെ മകളെയൊർത്ത് ഏറെ അഭിമാനിക്കുന്നു. അവൾക്കുവേണ്ടി അവാർഡ് വാങ്ങാൻ ഇവിടെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പോഡ്കാസ്റ്റിങ് ഒരു അതിശയകരമായ സംഗതിയാണ്. ആളുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു മികച്ച മാർഗമാണിത്. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് കാറിലോ, ബസിലോ, ട്രെയിനോ ഇരുന്ന് കേൾക്കാം. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും അത്യുത്തമവും അതിശയകരവുമായ ഒരു മാധ്യമമാണിത്'- ശ്വേത പറഞ്ഞു.


എന്നാൽ നവ്യ ബോളിവുഡിലേക്ക് വരില്ലെന്ന് ശ്വേത കൂട്ടിച്ചേർത്തു. ബോളിവുഡിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. 'നവ്യയുടെ ജോലിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ? അവൾക്ക് ഇപ്പോൾ തന്നെ കൈനിറയെ ജോലിയുണ്ട്. ബോളിവുഡ് അവൾക്കുള്ള വഴിയാണെന്ന് ഞാൻ കരുതുന്നില്ല'-ശ്വേത കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan's Granddaughter Navya Naveli Nanda To Make Bollywood Debut? Mom Shweta Bachchan REACTS
Next Story