Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prabhas, amithabh bacham deepika padukone
cancel
camera_alt

പ്രഭാസ്​, അമിതാബ്​ ബച്ചൻ, ദീപിക പദുക്കോൺ

Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രഭാസിനും...

പ്രഭാസിനും ദീപികക്കുമൊപ്പം ബച്ചനും; നാഗ്​ അശ്വി​െൻറ ബ്രഹ്മാണ്ഡ ചിത്രം വരുന്നു

text_fields
bookmark_border

നാഗ്​ അശ്വിൻ സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസി​െൻറ ബ്രഹ്മാണ്ഡ ചിത്രത്തിൽ ബിഗ്​ ബി അമിതാബ്​ ബച്ചനും സുപ്രധാന വേഷത്തിലെത്തും. പ്രഭാസിനൊപ്പം ബോളിവുഡ്​ താരം ദീപിക പദുക്കോൺ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബിഗ്​ ബി കൂടി അണി ചേരുന്ന വിവരം നിർമാതാക്കളായ വൈജയന്തി മൂവീസാണ്​ അറിയിച്ചത്​.

പേരിട്ടിട്ടില്ലാത്തതിനാൽ 'പ്രഭാസ്​ 21' എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം 2022ൽ ഹിന്ദി, തമിഴ്​, തെലുഗു ഭാഷകളിൽ റിലീസ്​ ചെയ്യാനാണ്​ അണിയപ്രവർത്തകർ പദ്ധതിയിടുന്നത്​. 'മഹാനടി' എന്ന ചിത്രം ഒരുക്കി പ്രശസ്​തനായ സംവിധായകനാണ്​ നാഗ് ​അശ്വിൻ.

ബച്ച​െൻറ വരവറിയിച്ചുകൊണ്ടുള്ള 27 സെക്കൻഡ്​ ദൈർഖ്യമുള്ള വിഡിയോക്കൊപ്പം അണിയറപ്രവർത്തകർ ഇങ്ങനെ കുറിച്ചു'ഇതിഹാസം അമിതാബ്​ ബച്ചനില്ലാതെ ഞങ്ങൾക്കെങ്ങനെ ഒരു ഐതിഹാസിക ചിത്രമൊരുക്കാനാകും'. മുഴുനീള റോളാണ്​ ബച്ചന്​ വേണ്ടി മാറ്റിവെച്ചിരിക്കുന്നതെന്ന്​ സംവിധായകൻ നാഗ്​ അശ്വിൻ വ്യക്തമാക്കി.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് ചിത്രത്തി​െൻറ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തി​െൻറ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാകും ഇത്​. മലയാളമടക്കമുള്ള ഭാഷകളിൽ മൊഴിമാറ്റി റിലീസ്​ ചെയ്യും.

ദീപിക പദുക്കോണുനൊപ്പം പ്രഭാസ്​ ഒരുമിച്ചെത്തുന ആദ്യ ചിത്രമാണ്​ 'പ്രഭാസ്​ 21'. ദീപികയുടെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണിത്​. പ്രഭാസി​െൻറ നിലവി​െല ചിത്രീകരണ തിരക്കുകൾ കഴിഞ്ഞാൽ ഉടൻ 'പ്രഭാസ്​ 21' ഷൂട്ടിങ്​ തുടങ്ങും.

ബിഗ്​ബജറ്റ്​ ചിത്രമായിരുന്ന സാഹോ ആയിരുന്നു പ്രഭാസി​േൻറതായി അവസാനം വെള്ളിത്തിരയിലെത്തിയ ചിത്രം. കെ.കെ. രാധാകൃഷ്​ണ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' ആണ്​ പ്രഭാസ് അഭിനയിക്കുന്ന ചിത്രം. പൂജ ഹെഗ്​ഡെ നായികയാകുന്ന ചിത്രത്തി​െൻറ ഭൂരിഭാഗം ചിത്രീകരണവും യൂറോപ്പിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanPrabhas 21Deepika Padukone
News Summary - Amitabh Bachchan in Nag Ashwin's multilingual film with Prabhas, Deepika Padukone
Next Story