Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമിതാഭ്​ ബച്ചന്​ സൗദി...

അമിതാഭ്​ ബച്ചന്​ സൗദി അറേബ്യ ‘ജോയ്​ അവാർഡ്’ സമ്മാനിച്ചു

text_fields
bookmark_border
Amitabh Bachchan
cancel

റിയാദ്​: ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ്​ ബച്ചന്​ സൗദി അറേബ്യ ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു. വിവിധ രംഗങ്ങ​ളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്​ അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച്​ ഏർപ്പെടുത്തിയ പുരസ്​കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്​ച രാത്രി റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്​​​​.

ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ്​ അവാർഡാണ്​ ബോളിവുഡിന്‍റെ സ്വന്തം ബിഗ്​ ബി ഏറ്റുവാങ്ങിയത്​. അറബ്​ ലോകത്തെയും അന്താരാഷ്​ട്ര തലത്തിലെയും പ്രശസ്​ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും മറ്റ്​ കലാകാരന്മാരും കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും വർണശബളവും പ്രൗഢവുമായ അന്തരീക്ഷത്തിൽ അതിന്​ സാക്ഷ്യം വഹിച്ചു. മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും വലിയ അവാർഡ്​ നിശ പുരസ്​കാര നേട്ടത്തിലേക്ക്​ വയലറ്റ്​ പരവതാനി വിരിച്ചത് ബച്ചനൊപ്പം മറ്റ് നാല്​​​ പ്രതിഭകൾക്ക്​ കൂടിയാണ്​.​ ഹൃദ്യവും ഊഷ്​മളവുമായ ആദരവിനാൽ​ സൗദി അറേബ്യ അവരെ അണച്ചുപിടിച്ചു.

അമിതാഭ്​ ബച്ചൻ റിയാദ്​ ബോളിവാഡ്​ സിറ്റിയിൽ ‘ജോയ്​ അവാർഡ്’ ഏറ്റുവാങ്ങി സംസാരിക്കുന്നു

സമഗ്ര സംഭാവനക്കുള്ള രണ്ടാമത്തെ പുരസ്​കാരം ഏറ്റുവാങ്ങിയത്​ ഹോളിവുഡ്​ സംവിധായകൻ മൈക്കിൾ ബേക്കാണ്​. ​ജനപ്രിയ കലാകാരനുള്ള അവാർഡ്​ സൗദി ഗായകൻ അബ്​ദുൽ മജീദ്​ അബ്​ദുല്ല, മികച്ച പുരുഷ കായിക പ്രതിഭക്കുള്ള പുരസ്​കാരം മൊറോക്കൻ ഫുട്​ബാൾ താരം അഷ്​റഫ്​ ഹാകിമി, ഈ വർഷത്തെ ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്​കാരം യു.എസ്​ കൊളമ്പിയൻ നടി സോഫിയ വെർഗാര എന്നിവർക്കും സമ്മാനിച്ചു.

മികച്ച പുരുഷ കായികപ്രതിഭക്കുള്ള പുരസ്​കാരം നേടിയ മൊറോക്കൻ ഫുട്​ബാൾ താരം അഷ്​റഫ്​ ഹാകിമി

പ്രശസ്​ത ലബനീസ്​ ഗായിക നൻസി അജ്​റാം അവാർഡ്​ നിശയെ മധുര സംഗീത വീചികളാൽ​ തഴുകി അവാച്യമായ അനുഭൂതിയിലേക്ക്​ ഉയർത്തി. ലോകപ്രശസ്​ത മാധ്യമപ്രവർത്തക ജോർജിന റോഡ്രിഗ്​സ്​, തുനീഷ്യൻ നടി ഹെൻഡ്​ സാബ്രി, ഈജിപ്​ഷ്യൻ നടി യുസ്ര, അമേരിക്കൻ നടൻ മെൽ ഗിബ്​സൺ എന്നിവരും അവാർഡ്​ നിശയുടെ തിളക്കമേറ്റാൻ എത്തിയിരുന്നു. സൗദി വിഷൻ 2030ന്‍റെ ലക്ഷ്യങ്ങളിലൊന്നായ ‘ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തൽ’ പരിപാടിയുടെ ഭാഗമാണ്​ ഈ അവാർഡ്​ നിശ.

അവാർഡ്​ നിശയിൽ പ്രശസ്​ത ലബനീസ്​ ഗായിക നൻസി അജ്​റാം പാടുന്നു


സമഗ്ര സംഭാവനക്കുള്ള പുരസ്​കാരം നേടിയ ഹോളിവുഡ്​ സംവിധായകൻ മൈക്കിൾ ബേ


ഈ വർഷത്തെ ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്​കാരത്തിന്​ അർഹയായ യു.എസ്​ കൊളമ്പിയൻ നടി സോഫിയ വെർഗാര


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanSaudi Arabia Joy Award
News Summary - Amitabh Bachchan has been awarded 'Joy Award' by Saudi Arabia
Next Story