Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
 ബിഗ് ബി സംഗീത സംവിധായകനാകും; ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിന് വേണ്ടി
cancel

' ബിഗ് ബി സംഗീത സംവിധായകനാകും'; ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിന് വേണ്ടി

text_fields
bookmark_border
'ചുപ്' സെപ്തംബർ 23ന് തിയറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം 'ചുപ് : റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' റിലീസി​നൊരുങ്ങുകയാണ്. റൊമാന്റിക് സൈക്കോപാത്ത് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 23ന് പുറത്തിറങ്ങുമെന്ന വിവരം ദുൽഖർ തന്നെയാണ് ഇന്ന് പുറത്തുവിട്ടത്. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരു ദത്തിന്റെ 'പ്യാസ' എന്ന സിനിമയിലെ 'സര്‍ജു തെരാ ചക്ക്‌രായേ' എന്ന പാട്ട് ദുല്‍ഖര്‍ പാടുന്നതിന്റെ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് ചുപ്.

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അതേസമയം, ചുപ്' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയൊരു വിശേഷവും ഇന്ന് പുറത്തുവന്നിട്ടുണ്ട്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമായി മാറാൻ പോവുകയാണ്. അദ്ദേഹത്തിന്റെ സംഗീത സംവിധായകനായുള്ള അരങ്ങേറ്റമായിരിക്കും 'ചുപ്'.

"ചുപ്പ് ഒന്നിലധികം കാരണങ്ങളാൽ സവിശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാരണം അത് സംഗീതസംവിധായകനായി അമിതാഭ് ബച്ചന്റെ ഔദ്യോഗിക അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്നു." - സംവിധായകൻ ആർ. ബൽക്കി പറഞ്ഞു. സിനിമ കണ്ട അമിതാഭ് ബച്ചൻ, സ്വന്തം പിയാനോയിൽ വായിച്ച ഒരു ഒറിജിനൽ മെലഡി ചിത്രത്തിന് സമ്മാനമായി നൽകുകയായിരുന്നു.

''തന്റെ വികാരങ്ങളും ചിത്രത്തോടുള്ള ആദരവും പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. 'ചുപ് എന്ന ചിത്രത്തിന്റെ എൻഡ് - ടൈറ്റിൽ ട്രാക്ക് അമിത് ജിയുടെ ആ മ്യൂസിക് ആയിരിക്കും. - ആർ. ബൽകി പറഞ്ഞു. ദീർഘകാലമായി സുഹൃത്തുക്കളാണ് ബിഗ് ബിയും ബൽക്കിയും. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ബച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan to Debut as a Music Composer for R Balki’s movie Starring Dulquer Salmaan
Next Story