ജയ ബച്ചന് മുന്നിൽ നിറകണ്ണുമായി അമിതാഭ് ബച്ചൻ; പിറന്നാൾ ദിനത്തിൽ ബിഗ് ബിയുടെ വിഡിയോ വൈറലാവുന്നു
text_fieldsഅമിതാഭ് ബച്ചന്റെ 80ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഒക്ടോബോർ 11 ന് രാത്രി 12 മണിക്ക് തന്നെ ബച്ചന്റെ മുംബൈയിലെ വസതിയിൽ എത്തി ആരാധകർ പിറന്നാൾ ആശംസ നേർന്നിരുന്നു.
പിറന്നാൾ ദിനത്തിൽ ബച്ചന്റെ ഒരു ഹൃദയസ്പർശിയായ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗാ ക്രോർപതി എന്ന ഷോയിൽ നിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ബച്ചന്റെ 80ാം പിറന്നാളിനോടനുബന്ധിച്ച് ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും ഷോയിൽ എത്തിയിരുന്നു. ഇവരുടെ സംഭാഷണത്തിനിടെയാണ് ബിഗ് ബി വികാരധീനനാവുന്നത്. എന്നാൽ കാരണം വ്യക്തമല്ല. പരിപാടി സംപ്രേക്ഷണം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. അഭിഷേക് ബച്ചനാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്
ഒരു ഹൃദയസ്പർശിയായ കുറിപ്പിനോടൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന്റേയും ജയ ബച്ചൻ സ്വന്തം കൈകൊണ്ട് ബിഗ് ബിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നൽകുന്നതും വിഡിയോയിൽ കാണാം.

