'അമ്പലമുക്കിലെ വിശേഷങ്ങള്‍' ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹൻലാൽ
text_fieldsഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കെെലാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "അമ്പലമുക്കിലെ വിശേഷങ്ങള്‍" എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍, നടൻ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍ ബോൾഗാട്ടി, ബിജുകുട്ടന്‍, സുധീര്‍ കരമന, മേജര്‍ രവി, മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി, ഉല്ലാസ് പന്തളം, അസീസ് വോഡാഫോണ്‍, സുനില്‍ സുഖദ, അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ഇഷ്നി, മറീന മെെക്കിള്‍, സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്‍റണി, വനിത കൃഷ്ണചന്ദ്രന്‍, സജിത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചന്ദ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് അബ്ദുള്‍ റഹീം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, സംഗീതം- രഞ്ജിന്‍ രാജ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, സൗണ്ട്-വിനോദ് ലാല്‍ മീഡിയ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

