ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് മുമ്പ് ഒരു മമ്മൂട്ടി-അമൽ നീരദ് ചിത്രം; കൂടെ സൗബിനും
text_fieldsഅമൽ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളിലെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് ബിലാൽ. 2007ൽ ഇറങ്ങിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ബിഗ് ബിയിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രം വീണ്ടുമെത്തുന്നു എന്ന സൂചന രണ്ട് വർഷം മുമ്പാണ് അമൽ നൽകിയത്. അന്ന് മുതൽ ബിഗ്ബി 2-നായി മലയാളികൾ കാത്തിരിപ്പാണ്. എന്നാൽ, ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് മുമ്പ് മമ്മൂട്ടിയും അമലും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറിെൻറ ഒരു വിഡിയോയിലാണ് പുതിയ മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് സൂചന നൽകുന്നത്. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നുണ്ടെന്നും ഉടൻ ചിത്രീകരണം തുടങ്ങുമെന്നും സൗബിൻ വിഡിയോയിൽ പറയുന്നുണ്ട്. ലാൽ ജോസിെൻറ സംവിധാനത്തിൽ സൗബിനും മമ്തയും പ്രധാന കഥാപാത്രങ്ങളാകുന്ന 'മ്യാവൂ'എന്ന ചിത്രത്തിെൻറ സെറ്റിലുള്ള താരം അവിടെ വെച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
എന്തായാലും ബിഗ് ബി രണ്ടാം ഭാഗത്തിെൻറ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഭാഗത്തിലുള്ള താരങ്ങളിൽ പലരും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഉണ്ണി ആറും സുഹാസ് ഷറഫും ചേർന്നാണ് തിരക്കഥ.

