Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതന്‍റെ വഴി...

തന്‍റെ വഴി രാഷ്​ട്രീയമല്ലെന്ന്​ കങ്കണ

text_fields
bookmark_border
തന്‍റെ വഴി രാഷ്​ട്രീയമല്ലെന്ന്​ കങ്കണ
cancel

മുംബൈ: രാഷ്ട്രീയമല്ല ത​െൻറ വഴിയെന്ന് ബോളിവുഡ്​ നടി കങ്കണ റണാവത്ത്. ശിവസേന-കങ്കണ വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്​ട്ര ഗവർണർ ഭഗത്​ സിങ്​ കോശിയാരിയുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. മഹാരാഷ്ട്രയിൽ ശിവസേനയുമായി ഇടഞ്ഞ കങ്കണ, അവരുടെ ഓഫീസി​െൻറ പൊതുസ്ഥലം കയ്യേറിയുള്ള ഭാഗം പൊളിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

രാജ്യത്തെ ഒരു പൗരയെന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. രാഷ്ട്രീയമായിരുന്നില്ല വിഷയം. ഒരു മകളോടെന്ന പോലെ ഗവര്‍ണര്‍ ത​െൻറ ഭാഗം കേട്ടുവെന്നും കങ്കണ ട്വീറ്റ് ചെയ്തു. തനിക്ക് നേരെയുണ്ടായ അനീതിയെ കുറിച്ച് ഗവര്‍ണറെ പറഞ്ഞു ധരിപ്പിച്ചെന്നും കങ്കണ അറിയിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജയ് മേത്തയേയും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ച് വരുത്തുകയും സംഭവത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തി​െൻറ മരണത്തില്‍ മുംബൈ പൊലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തുന്നില്ലെന്ന് പറഞ്ഞ കങ്കണ, മുംബൈ ഇപ്പോള്‍ പാക് അധീന കശ്മീരെന്ന പരാമര്‍ശം ശിവസേനയെ പ്രകോപിപ്പിച്ചതോടെയാണ് കങ്കണയും ശിവസേനയും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana
News Summary - Am not a politician, says Kangana
Next Story