എം.എൽ.എ ആയി എ.എം. ആരിഫ് എം.പി വെള്ളിത്തിരയിൽ
text_fieldsഎ.എം. ആരിഫ് എം.പി
ആലപ്പുഴ: എ.എം. ആരിഫ് എം.പി എം.എൽ.എ വേഷത്തിൽ സിനിമ നടനായി എത്തുന്നു. നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ഉപചാരപൂര്‍വം ഗുണ്ട ജയന്' സിനിമയിൽ കല്യാണവീട്ടിൽ അതിഥിയായിവരുന്ന സ്ഥലം എം.എൽ.എയുടെ വേഷമാണ് സിനിമയിൽ ഇദ്ദേഹത്തിന്.
അവിടെയുണ്ടായിരുന്നവരോട് കുശലം ചോദിച്ചും പ്രണയബദ്ധരായ ശേഷം വിവാഹിതരായ വധൂവരന്മാരെ അഭിനന്ദിച്ചും ഒരു സീൻ. അഭിനയിക്കാൻ അത്രപോരെന്നും ചെറിയ വേഷമായതിനാൽ ധൈര്യം കാട്ടിയതാണെന്നും എം.പി 'മാധ്യമ'ത്തോട് പറഞ്ഞു. രാഷ്ട്രീയം അഭിനയമല്ലേ എന്ന ചോദ്യത്തോട്, അതിൽ ശരിയുണ്ടെങ്കിലും നടൻ മറ്റൊരു തലമാണെന്ന് പ്രതികരിച്ച ആരിഫ്, മുമ്പ് പലതവണ ഓഫർ വന്നിട്ടും സിനിമയിൽ മുഖം കാണിച്ചില്ലെന്നും മനസ്സ് തുറന്നു. മധുപാൽ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും ശരിയാകില്ലെന്ന മനസ്സ് മാറിയില്ല.
ഇതൊരു രസകരമായ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരുണ്‍ വൈഗയാണ് സംവിധായകൻ. നടൻ സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. ഈ സിനിമയുടെ സ്വിച്ഓൺ നിർവഹിച്ചതും എം.പിയാണ്. 25ന് ചിത്രം തിയറ്ററുകളിൽ എത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

