Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽത്താഫ്- അനാർക്കലി കോമ്പോ വീണ്ടുമെത്തുന്നു

text_fields
bookmark_border
Althaf Salim and Anarkali Marikar Starring New Movie
cancel

ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.അൽത്താഫ് സലിമും, ജോമോൻ ജ്യോതിറും ,അനാർക്കലി മരയ്ക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്നു.അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് '

സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവിന്‍റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം.പൊതു സമൂഹത്തിൽ നാം ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ അവയിൽ പലതിനേയും നാം ഗൗരവമായി കാണാതെ പോകുന്നു. അല്ലങ്കിൽ കണ്ണടക്കുന്നു.അത്തരമൊരു സാഹചര്യം ഒരു യുവാവിന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകളും, അതിനു കാരണമായ വ്യവസ്ഥതകൾക്കെതിരേയുള്ള അയാളുടെ പോരാട്ടത്തിന്‍റെയും കഥയാണ് ഈ സിനിമ.ചിലപ്പോൾ നിസ്സാരം എന്നും മറുവശം ചിന്തിച്ചാൽ ഗൗരവം എന്നും തോന്നാവുന്ന ഒരു വിഷയം ചിരിയോടെ മാത്രം കണ്ട് ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം.

അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക്,ഷിഹാബ്, സർജി വിജയൻ, സംവിധയകൻ സതീഷ് തൻവി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം - മണികണ്ഠൻ അയ്യപ്പൻ,ഛായാഗ്രഹണം - നിഖിൽ. എസ്. പ്രവീൺ,എഡിറ്റിംഗ് - മഹേഷ് ദുവനേന്ദ്,

കോസ്റ്റ്യും - ഡിസൈൻ. ഡോണ മറിയം ജോസഫ്,മേക്കപ്പ് - സുധി ഗോപിനാഥ്,കലാസംവിധാനം - മധു രാഘവൻ, എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

കൊച്ചിയിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Althaf Salim and Anarkali Marikar Starring New Movie
Next Story