Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരും കാണാത്ത 'ഗോൾഡി'ന്റെ ടീസർ; പങ്കുവെച്ച് അൽഫോൺസ് പുത്രൻ

text_fields
bookmark_border
ആരും കാണാത്ത ഗോൾഡിന്റെ ടീസർ;  പങ്കുവെച്ച് അൽഫോൺസ് പുത്രൻ
cancel

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. 2022ൽ തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷച്ചത് പോലെ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്ന അൽഫോൺസ് പുത്രൻ പങ്കുവെച്ച ഗോൾഡിന്റെ പുറത്തുവിടാത്ത ടീസറാണ്. പാതിവെന്ത ഗോൾഡിന്റെ ടീസർ എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബി.ജി.എം ചേർക്കുന്നതിന് മുമ്പുള്ള പാതിവെന്ത ടീസർ. നിങ്ങൾ ആസ്വദിക്കുമല്ലോ' എന്നും അൽഫോൺസ് പുത്രൻ പറയുന്നു. ഗോൾഡിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൃഥ്വിരാജ്, നയന്‍താര എന്നിവർക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ബാബുരാജ്, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഗോൾഡ് പരാജയപ്പെട്ടതല്ല ചിത്രത്തെ പരാജയപ്പെടുത്തിയതാണെന്ന് ആരോപിച്ച് അൽഫോൺസ് പുത്രൻ രംഗത്തെത്തിയിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alphonse Puthran Shares Gold Movie Teaser
Next Story