Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ നേട്ടവുമായി അല്ലു അര്‍ജുന്റെ പുഷ്പ 2-വിലെ ആദ്യ ഗാനം

text_fields
bookmark_border
Allu Arjun New Movie  Pushpa 2  Song Break New Record In Youtub
cancel

യുട്യൂബില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അല്ലു അര്‍ജുന്റെ പുഷ്പ 2-വിലെ ആദ്യ ഗാനം. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍ ലിറിക്കല്‍ വീഡിയോ എന്ന റെക്കോഡാണ് നേടിയിരിക്കുന്നത് . പുറത്തിറങ്ങിയ ആറു ഭാഷകളിലും കൂടി നാല്‍പ്പത് മില്യണ്‍ റിയല്‍ ടൈം വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 1.27 മില്യണ്‍ ലൈക്കുകളും ലഭിച്ച ഗാനം ഇപ്പോഴും പതിനഞ്ചു രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്.

'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. തെലുങ്കിലും തമിഴിലും ഈ ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസും ദീപക് ബ്ലൂ ആണ്. മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിങ്ങും ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിര്‍ ബിശ്വാസ് എന്നിവരാണ്.

2021ല്‍ പുറത്തിറങ്ങി പാന്‍-ഇന്ത്യന്‍ ചിത്രമാ‍യ പുഷ്പയുടെ രണ്ടാംഭാഗമാണ് ചിത്രം. ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാംഭാഗം എത്തുന്നത്. രശ്മികയാണ് നായിക. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് നിർമിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun New Movie Pushpa 2 Song Break New Record In Youtub
Next Story