Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രതിഫലം വർധിപ്പിച്ച്...

പ്രതിഫലം വർധിപ്പിച്ച് അല്ലു അർജുൻ, പുഷ്പയുടെ രണ്ടാം ഭാഗത്തിന് വാങ്ങുന്നത് ഇരട്ടി തുക

text_fields
bookmark_border
allu arjun
cancel
Listen to this Article

പോയ വർഷം ഭാഷാവ്യത്യാസമില്ലാതെ സിനിമാ ലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു അല്ലു അർജുന്റെ പുഷ്പ. 2021 ഡിസംബർ 17 ന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. തെലുങ്കിൽ കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തി. എല്ലാ ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് പുഷ്പയ്ക്ക് ലഭിച്ചത്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. 350 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് അല്ലു അർജുൻ. ടോളിവുഡ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഏകദേശം 90 കോടി രൂപയാണ് നടൻ പുഷ്പ രണ്ടിനായി ചോദിച്ചിരിക്കുന്നത്. പ്രതിഫലം കൂടാതെ സിനിമയുടെ ലാഭവിഹിതവും ആരാഞ്ഞിട്ടുണ്ട്.

അല്ലു അർജുൻ മാത്രമല്ല സംവിധായകൻ സുകുമാറും പ്രതിഫലം വർധിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ 18 കോടി രൂപയായിരുന്നു പ്രതിഫലം. എന്നാൽ പുഷ്പ 2 നായി 40 കോടി രൂപയാണ് സംവിധായകൻ ചോദിച്ചിരിക്കുന്നത്.

2022 ആഗസ്റ്റോടെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu Arjun
News Summary - Allu Arjun Hiked His remuneration In Pushpa 2 Movie
Next Story