Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി
cancel

അല്ലു അർജുൻ (Allu Arjun) ചിത്രം 'പുഷ്പ'യിലെ (Pushpa) മലയാള ഗാനം പുറത്തിറങ്ങി. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. പാടിയത് രഞ്ജിത്ത്. ശ്രീ ദേവി പ്രസാദ് ഈണമിട്ടിരിക്കുന്നു.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നുണ്ട്​. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്.

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allu Arjun has released the new song of the movie Pushpa
Next Story