പേരിൽ രണ്ട് 'യു'കളും രണ്ട് 'എൻ'കളും; അല്ലു അര്‍ജുൻ പേര് മാറ്റുന്നുവോ?
text_fieldsഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജുന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു. അതിന് ശേഷം അല്ലു അർജുൻ അറസ്റ്റിലാകുകയും വലിയ വിവാദങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്തു. അതിനാല്‍ പുഷ്പ 2വിന്‍റെ വിജയം നടനെ ആഹ്ലാദിപ്പിച്ചില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ന്യൂമറോളജി പ്രകാരം പേര് മാറ്റാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വിജയം കൂടുതൽ മെച്ചപ്പെടുത്താനും കരിയർ ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി തന്റെ പേരിൽ രണ്ട് 'യു'കളും രണ്ട് 'എൻ'കളും ചേർക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. എന്തായാലും തെലുങ്ക് സോഷ്യൽ മീഡിയയിൽ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അല്ലു അർജുനുമായി അടുപ്പമുള്ള ആരും ഇതുവരെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അല്ലു അര്‍ജുന്‍റെ അടുത്ത പടം അറ്റ്ലിക്കൊപ്പമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൽക്കാലികമായി AA22 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ആദ്യ പ്രഖ്യാപനം അല്ലു അർജുന്‍റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

