അല്ലു അർജുൻ-അറ്റ്‌ലി ചിത്രം ലോഡിങ്... മാസും മാജികും മിക്സായ ചിത്രം ഹോളിവുഡ് ലെവലെന്ന് ആരാധകർ
text_fieldsപുഷ്പക്ക് ശേഷം അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം വരുമെന്ന് ഉറപ്പായി. അല്ലു അര്‍ജുന്‍റെ ജന്മദിനത്തിലാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. A22XA6 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്‍റെ നിർമാണം സണ്‍ പിക്ചേര്‍സാണ്. ചിത്രത്തിന്‍റെ വിഡിയോ അപ്ഡേറ്റാണ് ഇപ്പോള്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഇതിൽ അല്ലു അര്‍ജുനും അറ്റ്ലീയും യു.എസിലേക്ക് പോകുന്നതും പല ഹോളിവുഡ് സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതും കാണാം. സ്‌പൈഡർമാൻ: ഹോം കമിങ്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അയൺ മാൻ 2, ട്രാൻസ്ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ് തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തകരുമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
അതേ സമയം ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. അഭ്യൂഹങ്ങള്‍ അനുസരിച്ച് സാമന്തയാവും നായിക എന്നാണ് വിവരം. ചിത്രത്തിലെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം ആഗസ്റ്റ് 2025 ല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യത്തിലോ മധ്യത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത.
നേരത്തെ സിനിമയുടെ ബജറ്റ് സംബന്ധിച്ചും അല്ലു അർജുന്‍റെയും അറ്റ്ലീയുടെയും പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

