Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത് അർഹിക്കുന്ന കൈയടി; ...

ഇത് അർഹിക്കുന്ന കൈയടി; അല്ലു അർജു​െൻറ മകൾ അർഹയുടെ 'അഞ്ജലി റീമേക്ക് ' ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
ഇത് അർഹിക്കുന്ന കൈയടി; അല്ലു അർജു​െൻറ മകൾ അർഹയുടെ അഞ്ജലി റീമേക്ക്  ഏറ്റെടുത്ത് ആരാധകർ
cancel

'ആര്യ' എന്ന ചിത്രം മുതൽ മലയാളികളുടെ മനസ്സ് കീഴടക്കിയ നടനാണ് തെലുഗു സൂപ്പർ താരം അല്ലു അർജുൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാവുകയാണ് അല്ലു അർജുൻ്റെ മകൾ അർഹ.

മണിരത്നം സംവിധാനം ചെയ്ത 'അഞ്ജലി' എന്ന സിനിമയിലൂടെ പ്രശസ്തമായ 'അഞ്ജലി അഞ്ജലി അഞ്ജലി' എന്ന പാട്ട് പുനരാവിഷ്കരിച്ചാണ് അർഹ ആരാധകരുടെ കൈയടി നേടുന്നത്. ബേബി ശ്യാമിലി അഭിനയിച്ച ഗാനരംഗം അതേ അഭിനയത്തികവോടെയും ദൃശ്യഭംഗിയോടെയും പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അർഹയുടെ സഹോദരനും ബന്ധുക്കളായ കുട്ടികളുമൊക്കെയാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. മകളടെ ജന്മദിനത്തിലാണ് അല്ലു അർജുൻ വിഡിയോ യുട്യൂബിൽ പങ്കുവെച്ചത്. അർഹയും ഭാവിയിൽ സൂപ്പർ താരമാകുമെന്നാണ് ആരാധകരുടെ കമൻ്റ്.

Show Full Article
TAGS:Allu Arjun Allu Arha Anjali Anjali Video Song 
Next Story