Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകഥ മോഷ്ടിച്ചെന്ന...

കഥ മോഷ്ടിച്ചെന്ന ആരോപണം; പരാതിക്കാരനെതിരെ നിയമനടപടിയുമായി 'ധുരന്ധർ 2' സംവിധായകൻ

text_fields
bookmark_border
കഥ മോഷ്ടിച്ചെന്ന ആരോപണം; പരാതിക്കാരനെതിരെ നിയമനടപടിയുമായി ധുരന്ധർ 2 സംവിധായകൻ
cancel

മുംബൈ: പകർപ്പവകാശ വിവാദങ്ങൾ വിട്ടുമാറാതെ 'ധുരന്ധർ 2' സിനിമ. ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട സംവിധായകൻ സന്തോഷ് കുമാർ ആർ.എസിന് എതിരെ ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ വക്കീൽ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സിനിമയെയും അണിയറപ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.

താൻ സംവിധാനം ചെയ്യാനിരുന്ന 'ഡി സാഹിബ്' എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചാണ് ആദിത്യ ധർ 'ധുരന്ധർ 2' ഒരുക്കിയതെന്നാണ് സന്തോഷ് കുമാറിന്റെ വാദം. കുടുംബത്തെ ആക്രമിച്ച ക്രിമിനലുകളോട് പകവീട്ടുന്ന ഒരു യുവാവിനെ 'റോ' പാകിസ്താനിലേക്ക് അയക്കുന്നതാണ് തന്റെ കഥയെന്നും, ഇതിൽ രാഷ്ട്രീയ പ്രചരണങ്ങൾ കൂട്ടിച്ചേർത്താണ് സിനിമയാക്കിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ആദിത്യ ധറിന്റെ നിയമസംഘം അയച്ചത് വക്കീൽ നോട്ടീസല്ലെന്നും തന്റെ ഇമെയിലിനുള്ള മറുപടി മാത്രമാണെന്നുമാണ് സന്തോഷ് കുമാറിന്റെ പ്രതികരണം. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. പ്രശസ്തിക്ക് വേണ്ടിയാണ് ഞാൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് അവരുടെ വാദം. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ കാണാം എന്നും അദ്ദേഹം വെല്ലുവിളിച്ചു. നിർമാണ കമ്പനിയായ ജിയോ സ്റ്റുഡിയോസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie Newslegal noticeLatest NewsDhurandhar Movie
News Summary - Allegations of story theft; 'Dhurandhar 2' director takes legal action against complainant
Next Story