Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലിയ ഭട്ടിന്​ പിറന്നാൾ സമ്മാനം; ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തുവിട്ട് ബ്രഹ്മാസ്ത്ര

text_fields
bookmark_border
ആലിയ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
alia bhatt
cancel

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ 29-ാം ജന്മദിനത്തിൽ നായികയുടെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തുവിട്ട് ബ്രഹ്മാസ്ത്ര ടീം. പുരാണങ്ങളെ അടിസ്ഥാനമാക്കി അയാന്‍ മുഖർജി സംവിധാനം ചെയുന്ന ട്രൈലോജിയിലെ ആദ്യ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്യുന്നത്. ശിവ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യഭാഗം സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക.

ആലിയ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രേഷകർക്ക് ഇഷയെ കാണാനുള്ള മികച്ച ദിവസമാണിതെന്ന് വിഡിയോക്ക് താഴെ താരം അടിക്കുറിപ്പെഴുതി.

അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ വിഡിയോ കണ്ടത്. 32 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, സിനിമയിലെ ആലിയ ഭട്ടിന്റെ മൊണ്ടാഷുകളാണ് കാണിക്കുന്നത്. പോസ്റ്റർ പുറത്തിറക്കിയ അയാന്‍ മുഖർജിക്കും ആലിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിൽ നന്ദി അറിയിച്ചു.


രൺബീർ കപൂർ, അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. 100 കോടിയിലധികം കളക്ഷൻ നേടി തിയറ്ററുകളിൽ വിജയമായ സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടിയിലെ അഭിനയത്തിന് ആലിയക്ക് നിരവധി നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. ജൂനിയർ എൻ.ടി.ആറും രാം ചരണും ഒരുമിച്ച് അഭിനയിച്ച എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആറാണ് ആലിയയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alia Bhatt's Birthday Gift: First Look As Isha From Brahmastra
Next Story