Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'റാഹ'ക്ക് നിരവധി അർഥങ്ങളുണ്ട്; ആലിയയുടേയും രൺബീറിന്റേയും കുഞ്ഞിന്റെ പേര്

text_fields
bookmark_border
റാഹ എന്നാൽ ദൈവിക പാത എന്നാണ് അർഥം
Alia Bhatt Reveal Daughters Name  Rahas Meaning
cancel

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇവരുടെ സിനിമകൾ മാത്രമല്ല സ്വകാര്യ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയാവാറുണ്ട്.

നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് പിറന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകൾ ജനിച്ച സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. അർഥം ഉൾപ്പെടെ പങ്കുവെച്ച് കൊണ്ടാണ് പേര് പങ്കുവെച്ചത്.

'റാഹ' എന്നാണ് പേര്. രൺബീറിന്റെ അമ്മ നീതു കപൂറാണ് ചെറുമകൾക്ക് പേരിട്ടത്. 'മകൾക്ക് റാഹ എന്ന് പേരിട്ടത് അവളുടെ മനോഹരിയായ മുത്തശ്ശിയാണെന്നും. പേരിന് നിരവധി മികച്ച അർഥങ്ങളുണ്ടെന്നും' ആലിയ പറയുന്നു.

റാഹ എന്നാൽ ദൈവിക പാത എന്നാണ് അർഥം. സ്വാഹിലിയിൽ ഇത് സന്തോഷം എന്നാണ്, സംസ്‌കൃതത്തിൽ ഗോത്രമാണ്. ബംഗാളിയിൽ വിശ്രമം, സുഖപ്രദം, ആശ്വാസം, എന്നാണ്. അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നാണ് അർഥം; ആലിയ കുറിച്ചു.

കൂടാതെ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ആലിയ വാചാലയാവുന്നു. 'ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവന്നതിന് നന്ദി റാഹാ, ഞങ്ങൾ ജീവിതം ആരംഭിച്ചതായി തോന്നുന്നു' താരം കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ 'റാഹ' എന്നുളള പേര് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alia Bhatt Reveal Daughter's Name Raha's Meaning
Next Story