Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആലിയ ഭട്ടും രൺബീർ...

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി

text_fields
bookmark_border
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
cancel
Listen to this Article

മും​ബൈ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ അ​റു​തി​യി​ട്ട്​ ബോ​ളി​വു​ഡ്​ യു​വ​താ​ര​ങ്ങ​ൾ ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വി​വാ​ഹി​ത​രാ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ ര​ൺ​ബീ​റി​ന്റെ ബാ​ന്ദ്ര​യി​ലെ വീ​ടാ​യ 'വാ​സ്തു'​വി​ൽ​വെ​ച്ചാ​ണ്​ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി ര​ൺ​ബീ​റി​ന്റെ അ​മ്മ നീ​തു ക​പൂ​ർ വി​വാ​ഹ​കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച മ​ഞ്ഞ​ൾ ക​ല്യാ​ണ​വും വ്യാ​ഴാ​ഴ്ച രാ​വി​ലെ മൈ​ലാ​ഞ്ചി ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു. 2020 ഡി​സം​ബ​റി​ൽ ര​ൺ​ബീ​ർ-​ആ​ലി​യ വി​വാ​ഹം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ പി​താ​വ്​ റി​ഷി ക​പൂ​റി​ന്റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​മു​ണ്ടാ​യ​ത്. ക​പൂ​ർ കു​ടും​ബ​ത്തി​ന്റെ നി​ല​വി​ലെ മു​തി​ർ​ന്ന അം​ഗ​വും ഷ​മ്മി ക​പൂ​റി​ന്റെ ഭാ​ര്യ​യു​മാ​യ നി​ളാ​ദേ​വി, ന​ടി​മാ​രാ​യ ക​രീ​ന, ക​രി​ഷ്മ ഉ​ൾ​പ​ടെ ക​പൂ​ർ കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ​ർ വി​വാ​ഹ ച​ട​ങ്ങി​നും അ​നു​ബ​ന്ധ ആ​ഘോ​ഷ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

മു​കേ​ഷ്​ അം​ബാ​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, ആ​ലി​യ​യു​ടെ പി​താ​വ്​ മ​ഹേ​ഷ്​ ഭ​ട്ട്, അ​മ്മ സോ​ണി റ​സ്​​ദാ​ൻ, സ​ഹോ​ദ​രി പൂ​ജ ഭ​ട്ട്​ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
TAGS:Alia Bhatt Ranbir Kapoor Wedding 
News Summary - Alia Bhatt-Ranbir Kapoor Wedding
Next Story